Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bangladeshi Citizen

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബം​ഗ്ലാ​ദേ​ശി പൗ​ര​ൻ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ചാ​ടി​പ്പോ​യി; കൊ​ച്ചി ന​ഗ​ര​ത്തി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ

കൊ​ച്ചി: പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ചാ​ടി​പ്പോ​യി. ബം​ഗ്ലാ​ദേ​ശി പൗ​ര​ൻ ഹ​ദി​യു​ള്ള ഖാ​ൻ ആ​ണ് പാ​ലാ​രി​വ​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ച്ചി​യി​ൽ താ​മ​സി​ച്ചു​വ​ന്ന​തി​നാ​ണ് ഹ​ദി​യു​ള്ള ഖാ​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ഇ​വ​രെ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം​നി​ല​യി​ലാ​ണ് നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​തി​നി​ടെ ഹ​ദി​യു​ള്ള ഖാ​ൻ ശൗ​ചാ​ല​യ​ത്തി​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ശൗ​ചാ​ല​യ​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​യാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് ചാ​ടു​ക​യും ഇ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ ചാ​ടി​പ്പോ​യ വി​വ​രം ഈ ​ഘ​ട്ട​ത്തി​ൽ പൊ​ലി​സു​കാ​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല. ശൗ​ചാ​ല​യ​ത്തി​ലേ​ക്ക് പോ​യ ഇ​യാ​ളെ കാ​ണാ​താ​യ​തോ​ടെ​യാ​ണ് പൊ​ലി​സ് സം​ഭ​വ​മ​റി​യു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ഡി​സി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലെ​ത്തി. ചാ​ടി​പ്പോ​യ ഹ​ദി​യു​ള്ള ഖാ​നെ ക​ണ്ടെ​ത്താ​ൻ കൊ​ച്ചി ന​ഗ​ര​ത്തി​ലും പു​റ​ത്തും പൊ​ലി​സ് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും ബ​സ് സ്റ്റാ​ൻ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

Latest News

Corehub Up